ദത്തോപാന്ത് ഠേംഗ്ഡിജി

ആര്‍എസ്എസ് രാജ്യത്തിന് നല്‍കിയ എക്കാലത്തേയും സമാനതകളില്ലാത്ത പ്രഗത്ഭനായ സംഘാടകനാണ് ഠേംഗ്ഡ്ജി. ആദര്‍ശ ജീവിതത്തിന്റെ സൂര്യതേജസായി പരസഹസ്രം പ്രവര്‍ത്തകരുടെ മനസില്‍ ആവേശത്തിന്റെയും ആത്മവിശ്വാസത്തിന്റെയും പൊന്‍പ്രഭ വിതറാന്‍ അദ്ദേഹത്തിന് സാധിച്ചു. ആതുല്യ സംഘാടകന്‍, ഉജ്വലനായ വാഗ്മി, ചിന്തകന്‍, ദാര്‍ശനികന്‍, എഴുത്തുകാരന്‍ തുടങ്ങിയ നിലകളില്‍ ബഹുമുഖ പ്രതിഭയായിരുന്നു അദ്ദേഹം. ഭാരതത്തിന്റെ വൈചാരികമേഖലയ്ക്ക് അതുല്യ സംഭാവനകളാണ് അദ്ദേഹത്തിന്റെ സൃഷ്ടികള്‍കൊണ്ടും പ്രഭാഷണങ്ങള്‍കൊണ്ടും മാര്‍ഗ്ഗദര്‍ശനംകൊണ്ടും ലഭിച്ചിട്ടുള്ളത്.

കൂടുതൽ അറിയാൻ
ദേശീയ ബോധമുള്ള തൊഴിലാളി തൊഴിലാളിവത്കൃത വ്യവസായം വ്യവസായവത്കൃത രാഷ്ട്രം അടിസ്ഥാന പ്രമാണം
icon
image description image description pattern

ബി. എം. എസ്. നാൾവഴികൾ

ബി എം എസ് സംഘടന നാൾവഴികളിലൂടെ

  • image description

    ഭാരതീയ മസ്ദൂർ സംഘത്തിന്‍റെ പിറവി

    രാഷ്ട്രഭക്തരായ സാമൂഹ്യപ്രവർത്തകരുടെ ആദ്യയോഗം 1955 ജൂലൈ 23ന് ഭോപ്പാലിൽ വിളിച്ചുചേർത്തു

  • image description

    ആദ്യ അഖിലേന്ത്യാ സമ്മേളനം

    ഡല്‍ഹിയില്‍ ആദ്യത്തെ അഖിലേന്ത്യാ സമ്മേളനം 1967 ആഗസ്റ്റ് 13, 14 തീയതികളില്‍ വിളിച്ചുകൂട്ടി. 541 യൂണിയനുകളുടെ പ്രതിനിധികളെത്തി.

  • image description

    ഇന്ത്യാ-പാക് യുദ്ധവും ബിഎംഎസും

    സൈനികയൂണിറ്റിലെ ജീവനക്കാർ 24 മണിക്കൂർ ജോലിയെടുത്തു. ഓവർടൈംബത്ത നിരസിച്ചുകൊണ്ടായിരുന്നു സേവനം

  • image description

    അടിയന്തരാവസ്ഥക്കാലത്തെ പ്രതിഷേധം

    അടിയന്തരാവസ്ഥയെ എതിർത്തതിന്‍റെ പേരിൽ ആയിരക്കണക്കിന് പ്രവർത്തകർ ജയിലിലായി. എഴുപതിനായിരത്തിൽപ്പരം പ്രവർത്തകർ സത്യഗ്രഹസമരമിരുന്നു

  • image description

    ഭാരതീയ കിസാൻ സംഘ് രൂപംകൊള്ളുന്നു

    കർഷകർക്കായി ഭാരതീയ കിസാൻ സംഘ് രൂപമെടുത്തു. 650 കർഷകർ രാജ്യമാകെ സഞ്ചരിച്ച് കർഷകപ്രശ്നങ്ങൾ മനസിലാക്കി സംഘിന് രൂപംനൽകി

  • image description

    അന്തർദേശീയ സമ്മേളനങ്ങളിലേക്ക്

    1980ൽ ട്രേഡ് യൂണിയനുകളുടെ അംഗസംഖ്യാ കണക്കുകള്‍ കേന്ദ്രസര്‍ക്കാര്‍ പരിശോധിച്ചപ്പോള്‍ ഭാരതത്തില്‍ അംഗസംഖ്യയില്‍ രണ്ടാംസ്ഥാത്ത് നില്‍ക്കുന്ന തൊഴിലാളി സംഘടനയായി ബിഎംഎസ് അംഗീകരിക്കപ്പെട്ടു. അന്തർദേശീയ തൊഴിലാളി സമ്മേളനത്തിൽ ഡെലിഗേറ്റായി മാറി.

  • image description

    മോസ്കോ സമ്മേളനത്തിലേക്ക്

    1990 നവംബറിൽ മോസ്കോയിൽ നടന്ന ലോകതൊഴിലാളി സമ്മേളനത്തിൽ പ്രത്യേക ക്ഷണിതാക്കളായി പങ്കെടുത്തു

  • image description

    രാജ്യത്തെ വലിയ തൊഴിലാളി സംഘടന

    1994 ല്‍ പ്രസിദ്ധീകരിക്കുമ്പോള്‍ മറ്റെല്ലാ തൊഴിലാളി സംഘടനകളെയും പിന്തള്ളി അംഗസംഖ്യയില്‍ ഒന്നാംസ്ഥാനത്ത് നില്‍ക്കുന്ന തൊഴിലാളി സംഘടനയായി ബിഎംഎസ് അംഗീകരിക്കപ്പെട്ടു.

  • image description

    രാംലീലയിൽ മഹാറാലി

    കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ ബിഎംഎസിന്‍റെ മഹാറാലിക്ക് രാജ്യതലസ്ഥാനം സാക്ഷിയായി. രണ്ട്ലക്ഷം തൊഴിലാളികൾ അണിനിരിന്നു

ഭാരതത്തിന് സ്വന്തമായൊരു സാമ്പത്തിക ശാസ്ത്രമുണ്ട്. സാര്‍വലൗകിക നിയമങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള ശാസ്ത്രീയമായൊരു സാമൂഹ്യ-സാമ്പത്തിക ഘടന വാര്‍ത്തെടുക്കുവാന്‍ അതിനു മാത്രമെ സാധിച്ചിട്ടുള്ളു. ആധുനിക ഭൗതിക മതങ്ങള്‍ക്ക് ഈ പൗരാണിക നാടിന്‍റെ പാമ്ഡിത്യത്തെ മനസ്സിലാക്കുവാന്‍ തക്ക പ്രാപ്തിയില്ല. നമ്മുടെ നാട്ടിലെ തൊഴിലാളിരംഗത്തെ സംബന്ധിച്ച് ഭാരതീയമായ സമീപനരീതിയെ പ്രതിനിധാനം ചെയ്യുവാന്‍ ഭാരതീയ മസ്ദൂര്‍ സംഘം ആഗ്രഹിക്കുന്നു. തൊഴില്‍ പ്രശ്നങ്ങള്‍ക്ക് സോഷ്യലിസമല്ലാതെ മറ്റൊരു പരിഹാരമാര്‍ഗവുമില്ലെന്ന വിശ്വാസം പ്രചരിച്ചിരുന്ന കാലത്ത് ബി. എം. എസ്സിന്‍റെ സ്ഥാപകനായ ശ്രീ. ദത്തോപന്ത് ഠേംഗഡി ഈ രംഗത്ത് നമ്മുടെതായ ചിന്തകള്‍ അന്വേഷിച്ചെത്തി പ്രചരിപ്പിച്ചതും ഫലപ്രദമായി പ്രവര്‍ത്തിച്ചതും പലര്‍ക്കും ഒരു പുതുമയായി തോന്നിയേക്കാം. മാര്‍ക്സിസമില്ലാത്ത തൊഴിലാളി സംഘടനയെന്ന വിചാരം തന്നെ ചിലര്‍ക്കെങ്കിലും അസംബന്ധമായും തോന്നിയേക്കാം.

ആശയപരമായി "ഭാരത"ത്തെ തൊഴിലാളി രംഗത്ത് പ്രതിനിധീകരിക്കുന്നത് ഭാരതീയ മസ്ദൂര്‍ സംഘം മാത്രമാണ്. അതിന് "ഇസ"മില്ല; സാമ്പത്തികമായ അസമത്വത്തെ നീക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നാല്‍ അത് "ഇടത്" അല്ല - കമ്മ്യൂണിസത്തിലെ വര്‍ഗ്ഗ സമരത്തെ അത് തിരസ്കരിക്കുന്നു. എന്നാല്‍ അത് "വലതു"മല്ല. ഏകതയാണ് അതിന്‍റെ തത്വം. Realism AYhm Pragmatism (പ്രായോഗിക കാഴ്ചപ്പാട്) ആണ് അതിന്‍റെ "ഇസം". 1989 ഡിസംബര്‍ 31 വരെ സമര്‍പ്പിച്ചിട്ടുള്ള കണക്കുകള്‍ കേന്ദ്ര ലേബര്‍ കമ്മീഷണര്‍ പരിശോധിച്ചതിന്‍റെ അടിസ്ഥാനത്തില്‍ ബി. എം. എസ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നു. കേരളത്തിലെ തൊഴിലാളികള്‍ക്കും മറ്റുള്ളവര്‍ക്കും സംഘത്തെ മനസ്സിലാക്കുവാന്‍ വേണ്ടി ചോദ്യോത്തര രൂപത്തില്‍ ചില കാര്യങ്ങള്‍ ഇവിടെ നല്‍കുകയാണ്.

മസ്ദൂര്‍ സംഘം ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും പോഷക സംഘടനയല്ല, അതിന് സ്വന്തമായി അധികാര രാഷ്ട്രീയ പ്രവര്‍ത്തനവുമില്ല. പൂര്‍ണമായും സ്വതന്ത്രമായതും, തൊഴിലാളികള്‍ക്ക് വേണ്ടി തൊഴിലാളികളാല്‍ നടത്തപ്പെടുന്നതും തനി ദേശീയമായ തത്വചിന്തകളുള്ളതുമായ ഏക അഖില ഭാരതീയ സംഘടനയാണ് അത്. അത് സ്വന്തമായ ഒരു പ്രസ്ഥാനം തന്നെയാണ്. അടുത്തകാലത്തായി ഭാരതത്തിലെ പല രാഷ്ട്രീയ കക്ഷികളും പിളരുമ്പോള്‍ അവരുടെ തൊഴിലാളി സംഘടനകളും പിളരുകയും അങ്ങനെ തൊഴിലാളികളുടെ സംഘടിത വിലപേശല്‍ ശക്തിക്ക് ക്ഷതം തട്ടുകയും ചെയ്യുന്നത് ദുഃഖകരമായ ഒരു വസ്തുതയാണ്. എന്നാല്‍ രാഷ്ട്രീയ ബന്ധമില്ലാത്ത മസ്ദൂര്‍ സംഘം മാത്രമാണ് പിളരാതെ തുടര്‍ച്ചയായി വളര്‍ന്നുകൊണ്ടിരിക്കുന്ന സംഘടന. ഇതേ കാരണത്താല്‍ തന്നെയാണ് സംഘത്തിന് നിസ്വാര്‍ത്ഥമതികളും യഥാര്‍ത്ഥ തൊഴിലാളി സ്നേഹികളുമായ നിരവധി പ്രവര്‍ത്തകരെ വാര്‍ത്തെടുക്കുവാന്‍ കഴിഞ്ഞിട്ടുള്ളത്.

(1) യഥാര്‍ത്ഥ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനത്തിലൂടെ (ഏലിൗശില ഠൃമറല ഡിശീിശാെ) തൊഴിലാളികളെ തൊഴില്‍ നിയമങ്ങളുടെ പരിധിയില്‍ കൂടി സംഘടിപ്പിച്ച് അവരുടെ അവകാശങ്ങള്‍ പൂര്‍ണമായും നേടിക്കൊടുക്കുക.

(2) അങ്ങനെ സംഘടിതരും സംതൃപ്തരുമായ തൊഴിലാളികള്‍ക്കിടയില്‍ രാജ്യസ്നേഹം, ത്യാഗസന്നദ്ധത, ദേശീയബോധം തുടങ്ങിയ ഗുണങ്ങള്‍ പ്രചരിപ്പിച്ച് അവരെ ഭാരതത്തിലെ യഥാര്‍ത്ഥ പൗരന്‍മാരാക്കിത്തീര്‍ക്കുകയും, അങ്ങനെ രാഷ്ട്രത്തെ ശക്തിമത്താക്കി തീര്‍ക്കുകയും ചെയ്യുക. ഭാരതത്തിലെ മറ്റ് തൊഴിലാളി സംഘടനകള്‍ ഓരോ രാഷ്ട്രീയ പാര്‍ട്ടികളുടെ പോഷകസംഘടനകളാക കൊണ്ട്, അതാതുരാഷ്ട്രീയ പാര്‍ട്ടികളുടെ ലക്ഷ്യങ്ങളാണ് അവയ്കകുള്ളത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ തൊഴിലാളികളെ വിപ്ലവത്തിനുള്ള കരുക്കളായി മാത്രം കാണുന്നതു കൊണ്ട്, അവരെ പൂര്‍ണമായും സംതൃപ്തരാക്കുന്നതിന് പകരം അവരില്‍ അസംതൃപ്തിയും വിപ്ലവ മനസ്ഥിതിയും സൃഷ്ടിക്കുവാനാണ് ശ്രമിക്കുന്നത്. ട്രേഡ് യൂണിയനുകളെ കമ്മ്യൂണിസത്തിനുള്ള സ്കൂളുകളായി കാണണമെന്ന്, ലെനിനും, യഥാര്‍ത്ഥ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനം ദയവായി നടത്തരുതേ എന്ന് മാര്‍ക്സും ആഹ്വാനം ചെയ്തിട്ടുള്ളത് നാം ഓര്‍ക്കണം. കമ്മ്യൂണിസ്റ്റല്ലാത്ത കോണ്‍ഗ്രസിനെ പോലെയുള്ള സംഘടനകള്‍ തൊഴിലാളികളെ വെറും വോട്ടര്‍മാരായും ജാഥാതൊഴിലാളികളായും കാണുമ്പോള്‍, മുസ്ലീം ലീഗും ചില ക്രിസ്ത്യന്‍ സംഘടനകളും തൊഴിലാളികളെ മതാടിസ്ഥാനത്തിലാണ് കാണുന്നതും സംഘടിപ്പിക്കുന്നതും. തൊഴിലാളി പ്രവര്‍ത്തനത്തിലൂടെ രാഷ്ട്രോദ്ധാരണം എന്ന മഹത്തായ ലക്ഷ്യം ഭാരതീയ മസ്ദൂര്‍ സംഘത്തിന് മാത്രമാണുള്ളത്.

ഇല്ല. ദ്വന്ദാത്മക വികാസവാദത്തിലൂടെ ലോകവ്യാപകമായ മാറ്റമുണ്ടാകുമെന്ന് മാര്‍ക്സ് കാണുന്നു. മുതലാളിത്തത്തില്‍ അസംതൃപ്തി വളര്‍ന്ന് ഉള്ളവരും ഇല്ലാത്തവരും തമ്മില്‍ സംഘര്‍ഷം നടന്നിട്ട് കമ്മ്യൂണിസം വളരുന്നു. എന്നാല്‍ ചലനാത്മകമായ ലോകം അവിടെയും നില്‍ക്കുന്നില്ല. കമ്മ്യൂണിസത്തോട് അസംതൃപ്തി വളര്‍ന്ന് സംഘര്‍ഷം വളരുകയും അങ്ങനെ കമ്മ്യൂണിസം നശിക്കുകയും വേണം. അത് സംഭവിക്കുകയില്ലെന്ന് കമ്മ്യൂണിസ്റ്റുകാര്‍ പറയുന്നു. എന്തു കൊണ്ടില്ല? മാര്‍ക്സിന്‍റെ വിശ്വദര്‍ശനം ശരിയാകണമെങ്കില്‍ അതു സംഭവിക്കണം. റഷ്യയില്‍ അത് സംഭവിച്ചു. കമ്മ്യൂണിസം വന്നതു കൊണ്ടുമാത്രം പ്രപഞ്ചത്തിന്‍റെ ചലനാത്മകത നശിക്കുകയില്ല. ചലനാത്മക (ദ്വന്ദാത്മക) ഭൗതികവാദത്തില്‍ ആരംഭിക്കുന്ന കമ്മ്യൂണിസം അവസാനിക്കുന്നത് നിശ്ചലതയിലാണ്! ദ്വന്ദാത്മകത്വം ശരിയെങ്കില്‍ കമ്മ്യൂണിസവും നശിക്കും. വര്‍ഗ്ഗസംഘര്‍ഷത്തിന്‍റെ അടിസ്ഥാനം തന്നെ ഈ ദ്വന്ദാത്മകത്വമാണ്. അതു സത്യമല്ലെങ്കില്‍, വര്‍ഗ്ഗസംഘര്‍ഷത്തിന് എന്താണ് നിലനില്‍പ്പ്? അതും അസത്യമാകും. ഇങ്ങനെ څഇസംچ നിര്‍ജ്ജീവതയില്‍ അവസാനിക്കുന്നു. അതിന് മാറ്റമുണ്ടാകുന്നില്ല. അതേ സമയം ജീവിതവും അറിവും വളരുന്നു. അതിനാല്‍ നാം നമ്മെ څഇസچത്തില്‍ ബന്ധിക്കുവാന്‍ പാടില്ല. അങ്ങനെ ബന്ധിച്ചാല്‍ ലോകം മുന്നോട്ടു പോകുമ്പോള്‍ നാം പിന്നിലായിപ്പോകും. ഇനിടെ വര്‍ഗ്ഗങ്ങളില്ല. നാം ഒറ്റ ജനതയാണ്. ഉള്ളവനെയും ഇല്ലാത്തവനെയും വേര്‍തിരിച്ചറിയുവാന്‍ ഉള്ള രേഖ എവിടെയാണ് വരയ്ക്കുകയെന്ന് നിര്‍ണയിക്കുവാന്‍ സാദ്ധ്യമല്ല. സാമ്പത്തിക അസമത്വം നീക്കിക്കൊണ്ട് څഏകതچയെ വളര്‍ത്തിയെടുക്കുകയാണ് മസ്ദൂര്‍ സംഘത്തിന്‍റെ ലക്ഷ്യം.

"ദേശീയബോധമുള്ള തൊഴിലാളിچ "തൊഴിലാളിവല്‍കൃത വ്യവസായം" "വ്യവസായവല്‍കൃത രാഷ്ട്രം" എന്നിവയാണ്.

രാഷ്ട്രജീവിതത്തിന്‍റെ എല്ലാ തുറകളും സര്‍ക്കാരിന്‍റെയും തദ്വാരാ ഭരണകക്ഷിയുടെയും നിയന്ത്രണത്തിന്‍ കീഴില്‍ കൊണ്ടുവരുന്നതിനെ സംഘം എതിര്‍ക്കുന്നു. കമ്മ്യൂണിസത്തില്‍ അതാണ് നാം കാണുന്നത്. അതുകാരണം ജനങ്ങള്‍ അവരുടെ ജീവിതത്തെ ഭരണകക്ഷിക്ക് അടിയറ വയ്ക്കുവാന്‍ നിര്‍ബന്ധിതരായിത്തീരുന്നു. അതുകൊണ്ട്, വ്യവസായങ്ങള്‍ സ്വതന്ത്രമായി വളരാന്‍ അനുവദിക്കേണ്ടതാണ്. എന്നാല്‍ കുത്തക മുതലാളിത്തത്തെ ഒരിക്കലും പ്രോത്സാഹിപ്പിച്ചുകൂടാ എന്ന് തീര്‍ച്ചയാണ്. അതുകൊണ്ട് ദേശസാല്‍ക്കരണമെന്ന പേരില്‍ വ്യവസായങ്ങളെ സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിന് പകരം ഓരോ വ്യവസായവും അതിനു വേണ്ടി പണം മുടക്കിയവര്‍, അതില്‍ ജോലിയെടുക്കുന്ന തൊഴിലാളികള്‍, ഉപഭോക്താക്കള്‍ തുടങ്ങിയ താല്‍പര്യക്കാരുടെ കൂട്ടു നിയന്ത്രണത്തിലായിരിക്കണം നടത്തപ്പെടേണ്ടത്. ഇതിന് "തൊഴിലാളിവല്‍ക്കരണം" (Labourisation) എന്ന് നാം നാമകരണം ചെയ്തിരിക്കുന്നു. മാത്രമല്ല വ്യവസായ നടത്തിപ്പിലും നയരൂപീകരണത്തിലും മറ്റും തൊഴിലാളികള്‍ക്ക് തുല്യപ്രതിനിധിത്വം നല്‍കുന്നതോടൊപ്പം ഓരോ വ്യവസായത്തിന്‍റെയും ലാഭത്തിലും തൊഴിലാളികള്‍ക്ക് പങ്കു വേണമെന്ന് സംഘം ആവശ്യപ്പെടുന്നു. അതായത് തൊഴിലാളികളെ അവര്‍ ചെയ്യുന്ന ജോലിയുടെ അടിസ്ഥാനത്തില്‍ ഷെയര്‍ ഉടമകളാക്കേണ്ടതാണെന്നര്‍ത്ഥം. അങ്ങനെ തൊഴില്‍ ചെയ്യുവാനുള്ള താല്‍പര്യം അവര്‍ക്ക് വര്‍ദ്ധിക്കുകയും ചെയ്യും. എന്നാല്‍ പ്രതിരക്ഷാവകുപ്പിലെ വ്യവസായങ്ങള്‍, ബഹിരാകാശ ഗവേഷണ കേന്ദ്രങ്ങള്‍ തുടങ്ങിയവ സര്‍ക്കാരിന്‍റെ ഉടമസ്ഥതയില്‍ നടത്തുന്നതിന് സംഘം എതിരല്ല. കൂടാതെ തൊഴിലാളികളുടെ ശബ്ദം പാര്‍ലമെന്‍റിലും മറ്റും ഫലപ്രദമായി കേള്‍പ്പിക്കുവാനായി വ്യവസായങ്ങളെ തരംതിരിച്ച് അവിടങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട തൊഴിലാളി പ്രതിനിധികള്‍ ഉള്‍ക്കൊണ്ട ഒരു "ഉദ്യോഗ സഭ" പാര്‍ലമെന്‍റിന്‍റെ ഒരു ഭാഗമായി പ്രവര്‍ത്തിക്കണമെന്നും സംഘം ആവശ്യപ്പെടുന്നു. പദ്ധതികളുടെ യോജനയിലും നടത്തിപ്പിലും തൊഴിലാളി പ്രതിനിധികള്‍ ഉണ്ടായിരിക്കുകയും വേണം. ദേശീയവും അന്തര്‍ദേശീയവുമായ സഹോദരത്വം നിര്‍മിക്കുന്ന ഒരു സ്വാഭാവിക സമൂഹ ജീവിതൈക്യം നേടുകയെന്നതാണ് "തൊഴിലാളിവല്‍ക്കരണچത്തിന്‍റെ ലക്ഷ്യം.

1886 മെയ് 1-ാം തിയതി മുതല്‍ പ്രവര്‍ത്തി സമയം 8 മണിക്കൂറായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രക്ഷോഭണം നടത്തിയ തൊഴിലാളികളുടെ മേല്‍ ആ വര്‍ഷം മെയ് 3-ാം തിയതി പൊലീസ് നടത്തിയ മര്‍ദ്ദന സംഭവമാണ് മെയ്ദിനത്തിന് രൂപം കൊടുത്തത്. 1920 ല്‍ ലെനിന്‍ മെയ് 1-ാം തിയതി റഷ്യയില്‍ ഒഴിവുദിനമായി പ്രഖ്യാപിച്ചു. എന്നാല്‍ ഇറ്റലിയില്‍ മെയ് 1-ാം തിയതി തൊഴിലാളി ശ്രേഷ്ഠനായ സെയിന്‍റ് ജോസഫിന്‍റെ സ്മരണയ്ക്കുള്ള ഒരാഘോഷമായിട്ടാണ് പോപ്പ് പന്ത്രണ്ടാമന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അമേരിക്കയിലും കാനഡയിലും പ്രായേണ സെപ്റ്റംബര്‍ മാസത്തിലെ ഒന്നാമത്തെ തിങ്കളാഴ്ചയാണ് തൊഴില്‍ ദിനമായി കൊണ്ടാടുന്നത്. ബ്രിട്ടനില്‍ തൊഴിലാളിദിനമായി കൊണ്ടാടുന്നത് മെയ് 1 ന് ശേഷം വരുന്ന ആദ്യത്തെ ഞായറാഴ്ചയാണ്. ഇങ്ങനെ ലോകത്തിലെ വിവിധ രാഷ്ട്രങ്ങള്‍ വിവിധ തിയതികളിലാണ് തൊഴിലാളി ദിനങ്ങള്‍ കൊണ്ടാടുന്നത്. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് - സോഷ്യലിസ്റ്റ് തൊഴിലാളികള്‍ റഷ്യന്‍ മോഡലില്‍ മെയ് 1-ാം തിയതി ആഘോഷിക്കണമെന്ന് ശഠിക്കുന്നു. ആയതിനാല്‍ മെയ്ദിനം ഇപ്പോള്‍ ലോകതൊഴിലാളി ഐക്യത്തിന്‍റെ പ്രതീകമായ കണക്കാക്കുവാന്‍ നിവൃത്തിയില്ല; മറിച്ച് അനൈക്യത്തിന്‍റെ പ്രതീകമാണ്. ദേശീയ തൊഴിലാളി ദിനമായി മസ്ദൂര്‍ സംഘം തിരഞ്ഞെടുത്തിരിക്കുന്നത് വിശ്വകര്‍മ്മ ജയന്തിയാണ്. (ഭാദ്രശുക്ള പഞ്ചമി-കന്നിസംക്രാന്തി-സെപ്റ്റംബര്‍ 17-ാം തിയതി) ആയിരം കൊല്ലമായി നാം ഈ ദിവസം ആഘോഷിക്കാറുണ്ട്. ഭാരതത്തിലെ വിശ്വകര്‍മ്മ സമാജത്തില്‍ പെട്ടവര്‍ ഇന്നും ഈ ദിനം കൊണ്ടാടാറുണ്ട്. "ത്വഷ്ടാവ്" എന്ന പേരിലും അറിയപ്പെടുന്ന പൗരാണിക കഥാപാത്രമായ വിശ്വകര്‍മ്മാവ് ദേവശില്‍പ്പിയും സ്വയംഭൂമന്വന്തരത്തില്‍ ഒരു പ്രജാപതിയുമായിരുന്നു; സൃഷ്ടിശാസ്ത്രത്തില്‍ ഒരു പണ്ഡിതനായിരുന്നു, ലോകമംഗളത്തിന് വേണ്ടി സ്വന്തം പുത്രനായ വ്യത്രാസുരനെ വധിക്കാനുള്ള വജ്രായുധം നിര്‍മിച്ചു കൊണ്ട് തന്‍റെ ത്യാഗശീലം വെളിപ്പെടുത്തി. അങ്ങനെ പല ഗുണങ്ങളുമുള്ള വിശ്വകര്‍മ്മ ജയന്തിയാണ് ഭാരതത്തിന്‍റെ ദേശീയ തൊഴിലാളി ദിനമായി ആഘോഷിക്കപ്പെടേണ്ടത്.

1. ബോണസ് - ബോണസ് നീക്കിവയ്ക്കപ്പെട്ട വേതനമെന്ന നിലയില്‍ പ്രഖ്യാപിക്കണമെന്നും, സര്‍ക്കാര്‍ ജീവനക്കാരടക്കം എല്ലാവര്‍ക്കും ഇത് ബാധകമാക്കണമെന്നും ആദ്യമായി ആവശ്യപ്പെട്ട് പ്രക്ഷോഭണം നടത്തിയത് മസ്ദൂര്‍ സംഘമാണ്. ചുരുങ്ങിയ ബോണസ് 12.5% മാക്കണം.

2. ഏറ്റവും കുറഞ്ഞതും ഏറ്റവും കൂടിയതുമായ വരുമാനങ്ങളുടെ അനുപാതം 1:10 എന്നതായിരിക്കണം. കൂടിയ വരുമാനം കണക്കാക്കുന്നത് സ്ഥിരം ശമ്പളക്കാരുടേതല്ല; ബിസിനസ്സുകാരുടെയും മറ്റുവിധത്തിലുള്ള സ്വത്തുള്ളവരുടെയും വരുമാനം കണക്കിലെടുക്കണം.

3. ലോകത്തുള്ള സ്വത്തു മുഴുവനും ദൈവത്തിന്‍റേതാണ്. ആ സ്വത്ത് വര്‍ദ്ധിപ്പിക്കുവാനായി ഓരോ പുരുഷനും സ്ത്രീയും പ്രവര്‍ത്തിക്കുകയും, അവനവന് നീക്കിവച്ചതായ അംശം മാത്രം പ്രസാദമായി സ്വീകരിക്കുകയും വേണം.

4. മനുഷ്യന്‍ വെറും സാമ്പത്തിക ജീവിയാണെന്ന മാര്‍ക്സിയന്‍ വാദത്തെ തിരസ്കരിക്കുന്നു. അത് ഭൗതികവാദമാണ്. നമ്മുടെ നാട്ടിലും ഭൗതികവാദമുണ്ടായിരുന്നു. പക്ഷെ അതിന്‍റെ പൊള്ളത്തരം മനസ്സിലാക്കി നാം തിരസ്കരിച്ചു. പാശ്ചാത്യ നാടുകളിലും ഭൗതികവാദം പ്രബലമല്ല. ക്രിസ്തുവും, മുഹമ്മദ് നബിയും ജീവാര്‍പ്പണം നടത്തിയത് ഭൗതികത്തിനല്ല. ഭൗതികത്തിനുമുപരി ചിലതൊക്കെ പ്രപഞ്ചത്തിലുണ്ടെന്ന് നാം മനസ്സിലാക്കണം.

5. മാതൃകാ തൊഴില്‍ ബന്ധം: "ഭൃത്യ: സഏവ സുശ്ലോകോ നാപത്തൗ സ്വാമിനം ത്യജേത്
സ്വാമിസഏവ വിജ്ഞേയോ ഭൃത്യര്‍ത്ഥം ജീവിതം ത്യജേത്"
- ശുക്രാചാര്യന്‍
തന്‍റെ യജമാനനെ ആപത്തുകാലത്തു പോലും കൈവിടാത്തവനാണ് മാതൃകാ തൊഴിലാളി; തൊഴിലാളി താല്‍പര്യ സംരക്ഷണത്തിന് മാതൃകാ യജമാനന്‍ ജീവന്‍ പോലും ത്യജിക്കാന്‍ തയ്യാറാകണം.
"യേ ഭൃത്യാ ഹീന ഭൃതികാ ശത്രവസ്തേ സ്വയംകൃതാ:
പരസ്യ സാധകാ സ്തേതു ഛിദ്രകോശ പ്രജാഹരാ:
വാക് പാരു ഷ്യാത് ന്യൂന വൃത്ത്യാ സ്വാമി പ്രബല ദണ്ഡത:
ഭൃത്യം പ്രശിക്ഷയേന്നിത്യം ശത്രുത്വം ത്വപ മാനത:
ഭൃതി ദാനേന സന്തുഷ്ടാ: മാനേന പരിവര്‍ദ്ധിതാ:
സാം ത്വിതാ മൃദുവാചാ യേന ത്യജന്ത്യധിപം ഹിതേ
- ശുക്രനീതി
താണകൂലി, ഹീനമായ പെരുമാറ്റം, അപമാനിക്കലും ചീത്തപറയലും കനത്ത പിഴയോ ശിക്ഷയോ ചുമത്തല്‍ ഇവയെല്ലാമാണ് തൊഴില്‍ തര്‍ക്കത്തിനുള്ള ഹേതുക്കള്‍. ഇവയാണ് തൊഴിലാളികളെ ശത്രുക്കളാക്കി മാറ്റുന്നത്. മതിയായ കൂലികൊണ്ട് തൃപ്തിപ്പെടുകയും മാനത്തോടെയുള്ള ഉദ്യോഗക്കയറ്റം കിട്ടുകയും മൃതുവാക്കുകളാല്‍ സാന്ത്വനിക്കപ്പെടുകയും ചെയ്താല്‍ ഒരു തൊഴിലാളി ഒരിക്കലും വഞ്ചിക്കുകയില്ല.

പരിപാടികൾ

ഫോട്ടോ ഗാലറി

icon 6

BMS KERALA Heading

icon
icon 6

BMS KERALA Heading

icon
icon 6

BMS KERALA Heading

icon
icon 6

BMS KERALA Heading

icon
Heading 6

BMS KERALA Heading

icon

സംസ്ഥാന ഭാരവാഹികൾ

....................................

image description
image description
image description
image description
image description
image description