മസ്ദൂര്‍ ഗീതങ്ങള്‍
-
ഗീതം 1 - വരുന്നു ഞങ്ങള്‍
വിയര്‍പ്പുകൊണ്ടും രക്തം കൊണ്ടും ഭാവി രചിപ്പോരീ ഞങ്ങള്‍
കര്‍മ്മം ചെയ്യുവതാരാധനയായ് കരുതുന്നോരാണീ ഞങ്ങള്‍
ജീവിത ചക്രമുരുട്ടാന്‍ ചുമല്‍ ചേര്‍ത്തുന്തുന്നവരാണീ ഞങ്ങള്‍
വരുന്നു ഞങ്ങള്‍ സംഘടനാബലമൂട്ടി വളര്‍ത്തും വീറോടെ
വരുന്നു ഞങ്ങള്‍
വയലേലകളില്‍ കതിരുകള്‍തോറും പൊന്‍മണി ചാര്‍ത്തുവരതാരുടെ കൈ?
പണിശാലകളിലുറങ്ങും യന്ത്രം ഗര്‍ജ്ജിപ്പിക്കുവതാരുടെ കൈ?
മേടും മലയും തട്ടി നിരത്തിപ്പാര്‍പ്പിടമാക്കുവതാരുടെ കൈ?
ഐശ്വര്യത്തിന്‍ സൗഭാഗ്യത്തിന്‍ സ്വര്‍ഗം പണിവോരീ ഞങ്ങള്‍
വരുന്നു ഞങ്ങള്‍
ശിലകളെ വിഗ്രഹമാക്കിത്തീര്‍ക്കും ഞങ്ങളയിത്തക്കാരല്ല
നരകക്കുണ്ടില്‍ നഗരം പണിയും ഞങ്ങള്‍ പിച്ചക്കാരല്ല
സ്വാര്‍ത്ഥസുഖത്തിന്‍ കുത്തകപേറും ധൂര്‍ത്തന്‍മാരേ സൂക്ഷിച്ചോ
പൊടിയും ചെളിയും പുരളാത്തോരിനി മണിമാളികയിലിരിക്കേണ്ട
വരുന്നു ഞങ്ങള്‍
അദ്ധ്വാനിപ്പോര്‍, തൊഴില്‍ ചെയ്യുന്നോരാണീ നാട്ടിന്‍ യജമാനര്‍
അവരുടെ കൈകളിലാണീ നാട്ടിന്‍ തേരുതെളിക്കും ചക്രങ്ങള്‍
സസ്യ ശ്യാമള ഭാരതനാട്ടില്‍ പട്ടിണി ഞങ്ങള്‍ കിടക്കില്ല
അഴിമതിയക്രമമന്യായത്തിന്‍ ഭരണം ഞങ്ങള്‍ പൊറുക്കില്ല.
വരുന്നു ഞങ്ങള്‍ -
ഗീതം 2
മാനവരാശിക്കരുണ വിഭാതമൊരുക്കും പൊന്‍കിരണങ്ങള്‍ നാം
മര്‍ദ്ദിത, പീഡിത, പതിതജനത്തിന് സൗഭാഗ്യ വിധാതാക്കള്‍ നാം
അദ്ധ്വാനത്തിന് വിയര്‍പ്പൊഴുക്കി സ്വര്‍ണം തരിശില്‍ വിളയിക്കും
മരുഭൂമിയെ നാം മലര്‍വാടികയായ് തീര്‍ക്കും ജ്ഞാനപ്രഭചൊരിയും
നിത്യ പരിശ്രമമൊന്നാല്‍ വൈഭവ ശാലിനിയാക്കിടുമമ്മയെ നാം
(മര്‍ദ്ദിത...)
അന്യോപാര്‍ജ്ജിതമായവ നമ്മള്‍ തട്ടിയെടുക്കുകയില്ലെന്നാല്‍
നമ്മുടെ അവകാശങ്ങള്‍ തീര്‍ത്തും കണ്‍മണിപോല്‍ നാം സൂക്ഷിക്കും
വ്യക്തിഹിതങ്ങള്‍ രാഷ്ട്രഹിതത്തില്‍ സമന്വയിക്കും സാധകര്‍ നാം
(മര്‍ദ്ദിത...)
അന്നം വസ്ത്രം വീടും വിദ്യയുമത്യാവശ്യം ജീവിക്കാന്‍
വ്യക്തിസമാജവുമൊത്തുയരേണം ശാശ്വതമുക്തി വരിച്ചീടാന്‍
പുഞ്ചിരിയോടെ രാഷ്ട്രകാര്യമിതിനര്‍പ്പിതമാം യുവചേതന നാം
(മര്‍ദ്ദിത...)
ഭാരതാബതന്‍ സുഖമഭിമാനം സ്വജീവനേക്കാള്‍ പ്രിയതരമാം
യുഗയുഗമായി നമ്മുടെ ജീവിത ധര്‍മ്മം മാനവസേവനമാം
ജീവനശക്തി സമസ്തവുമമ്മക്കര്‍പ്പിക്കും യുവസാധകര്‍ നാം
(മര്‍ദ്ദിത...) -
ഗീതം 3 - ഭാരതമുണരുന്നു
പരമ പവിത്രമതാമീ മണ്ണില്‍
ഭാരതാംബയെ പൂജിക്കാന്‍
പുണ്യവാഹിനീ സേചനമേല്‍ക്കും
പൂങ്കാവനങ്ങളുണ്ടിവിടെ (പൂങ്കാ...)
ഇലയും ഇതളും പൂവും മൊട്ടും
ഇറുത്തെടുത്തര്‍പ്പിച്ചീടാന്‍
തല കുമ്പിട്ടുതരും പൂങ്കൊമ്പുകള്‍
തഴച്ചുവളരുന്നുണ്ടിവിടെ
അടിമുടി സേവന വാസന വിതറി
അമ്മയ്ക്കര്‍പ്പിച്ചീടാനായ്
പലനിറമെങ്കിലുമൊറ്റ മനസ്സായ്
വിടര്‍ന്നിടുന്നു മുകുളങ്ങള്‍ - (വിടര്‍ന്നി...)
ഭഗത്സിംഹനും ത്സാന്‍സിയുമിവിടെ
പ്രഭാതഭേരി മുഴക്കുന്നു
ശ്രീനാരായണനരവിന്ദന്‍മാര്‍
ഇവിടെ കോവില്‍ തുറക്കുന്നു
രാമകൃഷ്ണനും രാമദാസനും
ഇവിടെ നിവേദിച്ചീടുന്നു
ഇവിടെ വിവേകാനന്ദസ്വാമികള്‍
ബലിഹവ്യം തൂവീടുന്നു. (ബലി...)
അവരുടെ ശ്രീപീഠത്തില്‍ നിത്യം
നിര്‍മ്മാല്യം തൊഴുതുണരാനായ്
ഇവിടെ തളിരിടുമൊരൊറ്റ മൊട്ടും
വാടിക്കൊഴിഞ്ഞു വീഴില്ല
അവരുടെ ധന്യാത്മാവവിരാമം
തഴുകീടുന്നീ ആരാമം
ഇവിടെ വരൂ ഈക്കാറ്റൊന്നേല്‍ക്കൂ
ഇവിടെ ഭാരതമുണരുന്നു. (ഇവിടെ...) -
ഗീതം 4 - സ്വദേശി ഗീതം
ജയ് സ്വദേശ് ജയ് സ്വദേശി ജയ് ജയ് ഭാരതമാതാ
ഒരിക്കല്‍ വന്നു വ്യാപാരത്തിന്‍ വ്യാജക്കൊടിയും പേറി
അവര്‍ക്ക് വീടുപണി ചെയ്യാനിവിടെ കുറച്ചു കശ്മലരുണ്ടായി
സ്വദേശി മന്ത്രം രക്ഷാകവചം ധരിച്ചു പോരിനിറങ്ങൂ...
ജയ് സ്വദേശ്...
സുവര്‍ണ ഭാരത ഭൂവില്‍ വിളയും സമൃദ്ധി കൊള്ളയടിക്കാന്‍
പരമ്പരാഗത സംസ്ക്കാരത്തിന്‍ വേരുകള്‍ പിഴുതുമറിക്കാന്‍
വരുന്നു വലിയൊരു കഴുകപ്പടയീ വരിഷ്ഠ ഭൂവിനെ നോക്കി
സ്വദേശി മന്ത്രം രക്ഷാകവചം ധരിച്ചു പോരിനിറങ്ങൂ...
ജയ് സ്വദേശ്...
ഉണര്‍ന്നെണീക്കും യുവകോടികളില്‍ ഉപഭോഗക്കൊടി നാട്ടി
കണ്ണഞ്ചിക്കും ശാസ്ത്രീയതയുടെ വിസ്ഫോടനവും കാട്ടീ
വരുന്നു പുത്തന്‍ സാമ്രാജ്യത്തിന്‍ അസംഖ്യ ഹിംസ്രമുഖങ്ങള്‍
സ്വദേശി മന്ത്രം രക്ഷാകവചം ധരിച്ചു പോരിനിറങ്ങൂ...
ജയ് സ്വദേശ്...
തടഞ്ഞു നിര്‍ത്തുക നാമീയാക്രമണോത്സുക ശത്രുപ്പടയെ
അടിപണിയിക്കുക നാമീ മാനവസംസ്കാരത്തില്‍ രിപുവെ
ഉറച്ചു നിന്നീ അസുരപ്പടയുടെ കടന്നു കേറ്റം തടയാന്‍
സ്വദേശി മന്ത്രം രക്ഷാകവചം ധരിച്ചു പോരിനിറങ്ങൂ...
ജയ് സ്വദേശ്... -
ഗീതം 5 - അനുഗമിക്കില്ല മറ്റൊരു പാതയെ
കഠിന കണ്ടകാകീര്‍ണമാണെങ്കിലും
വെടികയില്ല ഞാനീ വഴിത്താരയെ
അനുഗമിക്കില്ല മറ്റൊരു പാതയേ... (വെടികയില്ല...)
പകയുമീര്‍ഷ്യയും നഞ്ഞുപുരട്ടിയ
പരുഷതയുടെ മുള്ളുകളേല്‍ക്കയാല്‍
പദയുഗങ്ങള്‍ ചുടു ചോരവാര്‍ക്കിലും... (വെടികയില്ല...)
പഥിചിതറിക്കിടക്കുന്നൊരസ്ഥികള്‍
പതിയിരിപ്പൂ മരണമെന്നോതവേ
പതറിടാറുണ്ടു മാനസമെങ്കിലും... (വെടികയില്ല...)
അതിവിദൂരമാം ചക്രവാളത്തിലും
അകലെയാണെനിക്കെത്തേണ്ടതെങ്കിലും
അയുതജന്‍മങ്ങളാവശ്യമെങ്കിലും... (വെടികയില്ല...)
അനുഗമിച്ചവരെന്നെ വെടിഞ്ഞിടാം
അരുമയുള്ളവര്‍പോലുമൊഴിച്ചിടാം
ഒടുവിലേകനായ് തീര്‍ന്നിടാമെങ്കിലും... (വെടികയില്ല...)
എതുവരെയ്ക്കെന്‍റെ നാഡീഞരമ്പുകള്‍
ഹൃദയരക്തത്തുടിപ്പേറ്റു പാടുമോ
അതുവരേയ്ക്കും പ്രളയം വരികിലും... (വെടികയില്ല...)
-
ഹിന്ദി ഗീത്
മാനവതാ കേലിയേ ഉഷാകീ കിരണ ജഗാനേ വാലേ ഹമ്
ശോഷിത പീഡിത ദലിതജനോം കാ ഭാഗ്യ ബനാനേ വാലേ ഹമ്
ഹമ് അപ്നെ ശ്രമ് സീകര്സെ ഊസര് മേം സ്വര്‍ണ്ണ് ഉഗാ ദേംഗേ
കങ്കര് പഥര് സമതല കര് കാംഠോം മേം ഫൂല് ഉഗാ ദേംഗേ
സതത് പരിശ്രമ് സെ അപ്നെഹൈ വൈഭവ് ലാനെവാലേ ഹമ്
(ശോഷിത)
അന്യ കിസികെ മൂംഹ് കീ റോട്ടി ഹര്നാ അപ്നാ കാം നഹിം
പര് അപ്നെ അധികാര് ഗവാ കര് കര് സകതേ ആരാമ് നഹിം
അപ്നേ ഹിത് ഔരോംകെ ഹിത്കാ മേല്‍മിലാനേ വാലേ ഹമ്
(ശോഷിത)
റോട്ടി കപ്ടാ മക്കാന് ശിക്ഷാ ആവശ്യകതാ ജീവന് കീ
വ്യക്തി ഔര്‍ പരിവാര്സുഖി ഹോ തഭി മുക്തി ഹോതി സച്ചി
ഹസതേ ഹസതേ രാഷ്ട്രകാര്യമേം ശക്തിലഗാനേ വാലേ ഹമ്
(ശോഷിത)
ഭാരത് മാതാ കാ സുഖ ഗൗരവ് പ്രാണോംസെ ഭി പ്യാരാ ഹൈ
യുഗയുഗസെ മാനവ ഹിത് കര്‍നാ ശാശ്വത ധര്‍മ്മ ഹമാരാ ഹൈ
ജീവന് ശക്തി ഉസീ മാതാകോ ഭേംട് ചഢാനേ വാലേ ഹമ്
(ശോഷിത) -
ഗത്ധണ്ഡാ അപനേ ദേശ്കാ
ത്ധണ്ഡാ അപ്നേ ദേശ്കാ, ശ്രമികോം കാ മസ്ദൂരോം കാ
ഭഗവധ്വജ് അപനായാ ഹൈ തൊ മോഹ് കഹാം ഇന് പ്രാണോംകാ
(ത്ധണ്ഡാ...)
നീലഗഗന് മെം ഭഗവധ്വജ് യഹ് സദിയോം സെ ലഹരാതാ ഹൈ
അംധിയാരെ കൊ ദൂര് ഭഗാതാ, ജീവന് ജ്യോതി ജഗാതാ ഹൈ
ജനമാനസ് മെ ത്യാഗതപസ്യ ഭാവ് ജഗേ ബലിദാനോം കാ
(ത്ധണ്ഡാ...)
ഔദ്യോഗിക് ക്രാന്തീ പ്രതീക യഹ് ചക്ര് സുദര്‍ശന് സമാന്‍ ഹൈ
ഗേഹും കീ ബാലീ ഹര് കിസാന് കാ സമൃദ്ധി വരദാന്‍ ഹൈ
മുട്ഠീ മേം സാമര്‍ത്ഥ്യ അംഗുഠാ പ്രതീക് യഹ് അര്‍മാനോം കാ
(ത്ധണ്ഡാ...)
ഔദ്യോഗികരണ്‍ ഭാരത് കാ ഹോ, ഉദ്യോഗോം കാ ശ്രമികീകരണ്‍
ശ്രമികോം കാ രാഷ്ട്രീയകരണ്‍ ഹോ, രാഷ്ട്രകാ ഔദ്യോഗികരണ്‍
ബഢ്തെ ജായെ സദാ ചരണ്‍ കാര്‍വാം ചലേ ദീവാനോം കാ
(ത്ധണ്ഡാ...)
ശതനമന് മാധവ് ചരണ് മേം, ശത നമന് മാധവ് ചരണ് മേം
ആപ്കീ പീയുഷ വാണി ശബ്ദ് കേ ഭീ ധന്യ കരതി
ആപ്കീ ആത്മീയതാ ഥീ, യുഗല നയനോം സെ ബരസതി
ഓര്‍ വഹ് നിശ്ചല്‍ ഹസിജോ ഗുംജ് ഉഠ്തി ഥീ ഗഗന് മേം
ജ്ഞാന് മേം തോ ആപ് ഋഷിവര്, ദീഖ്തേ ഥേ ആദ്യ ശങ്കര
ഓര്‍ ഭോലാ ഭാവ് ശിശുസാ ഖേല്‍താ മുഖ് പര് നിരന്തര്
ദീന്‍ ദുഖിയോം കേലിയെ ഥീ ദ്രവിത് കരുണാ ധാര് മന്‍മേം
ദുഃഖ് - സുഖ് നിന്ദാ - പ്രശംസ, ആപ് കോ സബ് ഏക് ഹീ ഥേ,
ദിവ്യ ഗീതാ-ജ്ഞാന് സേ യുത, ആപ് തോ സ്ഥിതപ്രജ്ഞ ഹീ ഥെ
ഭരതഭൂ കെ പൂത്ര ഉത്തമ്, ആപ് ഥേ യുഗ് പുരുഷ് ജന്‍മേ
മേരു ഗിരിസാ മന്‍ അഡിഗ് ഥാ, ആപ് നേ പായാ മഹാത്മന്
ത്യാഗ് കൈസാ ആപ് കാ വഹ്, തേജ് സാഹസ് ശീല്‍ പാവന്‍
മാത്രദരശന് ഭസ്മ് കര്‍ദ, ഘോര ഷഡ്രിപു ഏക് ക്ഷണ്‍മേം
സിന്ധു-സാ ഗംഭീര്‍ മാനസ്, ഥാഹ് കബ് പായി കിസീനേ,
ആഗയാ സമ്പര്‍ക്ക് മേം ജോ, ധന്യതാ പായീ ഉസീനേ
ആപ് യോഗേശ്വര്‍ നയേ ഥേ, ത്ധല്‍ ഭരേ കുരുക്ഷേത്ര രണ്മേം