കൊടിയും ചിഹ്നവും

  1. നമ്മുടെ കൊടിയും ചിഹ്നവും

    image description
    image description
  2. കൊടി

    ഭാരതീയ മസ്ദൂര്‍ സംഘത്തിന്‍റെ ദീര്‍ഘചതുരാകൃതിയിലുള്ള കൊടിയുടെ അളവ് 2:3 എന്ന തോതിലായിരിക്കണം. അത് ഭഗവ (കാവി) നിറത്തിലുള്ളതാണ്. ഉദയ സൂര്യന്‍റെയും യാഗാഗനിയുടെയും സംന്യാസിയുടെ വസ്ത്രത്തിന്‍റെയും നിറമാണതിനുള്ളത്. അതായത് വിജ്ഞാനത്തിന്‍റെയും അഭിലാഷത്തിന്‍റെയും, സ്വാതന്ത്ര്യത്തിന്‍റെയും, ത്യാഗത്തിന്‍റെയും അടയാളം. സംന്യാസി ഒരു ലോക പൗരനാണ്. "സ്വദേശോ ഭുവനത്രയം", "വസുധൈവ കുടുംബകം" എന്നൊക്കെയാണ് സംന്യാസിയുടെ ധര്‍മ്മം. സര്‍വ്വലൗകിക ഏകത നേടുകയാണ് ഈ ഭഗവധ്വജത്തിന്‍റെ ആഹ്വാനം. അതാണ് മനുഷ്യന്‍റെ ധര്‍മ്മം. വ്യക്തിപരവും, സാമൂഹ്യപരവും, സാമ്പത്തികവും, രാഷ്ട്രീയവും, ദേശീയവും, ആദ്ധ്യാത്മികവും ആയ എല്ലാ മതങ്ങളും ഇസങ്ങളും കൂടിച്ചേര്‍ന്ന് ഏകീകരിക്കുന്ന ആ അവസ്ഥയെ څഭഗവچ പ്രതിനിധാനം ചെയ്യുന്നു. അതുകൊണ്ട് അത് തൊഴിലാളി ലോകത്തിന്‍റെ സാര്‍വ്വത്രീകത്വത്തിന്‍റെ കൊടിയാണ് ((Flag of the Universal Labour). ഈ കൊടി എന്നും ഉയരത്തില്‍ പറക്കട്ടെ.

  3. ചിഹ്നം

    ഭാരതീയ മസ്ദൂര്‍ സംഘത്തിന്‍റെ ചിഹ്നത്തിലെ "മുഷ്ടി" മനുഷ്യന്‍റെ അദ്ധ്വാന ശക്തിയെ സൂചിപ്പിക്കുന്നു. എല്ലാ ഭൗതിക പുരോഗതിയുടെയും പ്രത്യക്ഷവും ഭൗതികവുമായ അടിസ്ഥാനമാണ് മനുഷ്യന്‍റെ തള്ളവിരല്‍. എല്ലാ ആയുധങ്ങളും - ചുറ്റിക, ചക്രം, ചര്‍ക്ക, കലപ്പ, തോക്ക്, പേന, അരിവാള്‍ മനുഷ്യന് പിടിച്ച് ഉപയോഗിക്കുവാന്‍ സാധിക്കുന്നത് തള്ളവിരല്‍ കൊണ്ടാണ്. മനുഷ്യനെ തൊഴിലാളിയും, കലാകാരനും, എഴുത്തുകാരനും, സാമഗ്രികളുടെ നിര്‍മ്മാതാവും ആക്കിത്തീര്‍ക്കുന്നത് ഈ വിരലാണ്. മനുഷ്യന് പ്രകൃതിയെ അതിശയിക്കാനും തൊഴിലാളി ലോകത്തിന്‍റെ ഉദ്ദേശങ്ങളെ സഫലീകരിക്കുവാനും സാധിക്കുമെന്നുള്ള ( Man can transcend the Nature and fulfill the aim of Universal Labour ) വാഗ്ദാനം അതു നല്‍കുന്നു. പുറകില്‍ "ചക്രം" വ്യവസായത്തെയും മുന്നില്‍ "ധാന്യക്കതിര്‍"കാര്‍ഷിക സമ്പത്തിനെയും പ്രതിനിധാനം ചെയ്യുന്നു.