അടിസ്ഥാന പ്രമാണങ്ങള്‍

നമ്മുടെ അടിസ്ഥാന പ്രമാണങ്ങള്‍

  • അധ്വാനം കീ ജയ്
  • ദേശീയ ബോധമുള്ള തൊഴിലാളി
  • തൊഴിലാളിവല്‍കൃത വ്യവസായം
  • വ്യവസായവല്‍കൃത രാഷ്ട്രം
  • മെയ്ദിനമല്ല വിശ്വകര്‍മ്മജയന്തിയാണ് ദേശീയ തൊഴിലാളി ദിനം
  • ലോക തൊഴിലാളികളെ ഒന്നിക്കൂ എന്നാണ് വേണ്ടത്
  • രാഷ്ട്രീയ ട്രേഡ് യൂണിയന്‍ വേണ്ട രാഷ്ട്രീയാതീത യഥാര്‍ത്ഥ ട്രേഡ് യൂണിയന്‍ മതി
  • വ്യവസായത്തിന്‍റെ മൂലധന ഓഹരി, ഭരണം, ലാഭം എന്നിവയില്‍ തൊഴിലാളികളെ പങ്കാളികളാക്കുക - ഇതാണ് വ്യവസായത്തിന്‍റെ തൊഴിലാളിവല്‍ക്കരണം
  • ദേശസാത്കരണമല്ല, തൊഴിലാളീകരണമാണ് വേണ്ടത്.
  • ബോണസ് ലാഭവീതമല്ല, നീക്കിവയ്ക്കപ്പെട്ട വേതനമാണ്
  • ചുരുങ്ങിയ വേതനം - മാന്യവേതനവും, ജീവിതവേതനവുമാക്കി ഉയര്‍ത്തുക
  • സാമ്പത്തിക അസമത്വം ദുരീകരിക്കുക: കുറഞ്ഞ വേതനവും കൂടിയ വേതനവും തമ്മിലുള്ള അന്തരം ആദ്യം 1:20 ആയും, ക്രമേണ 1:10 ആയും കുറയ്ക്കുക.
  • എല്ലാവര്‍ക്കും തൊഴില്‍ എല്ലാ തൊഴിലിനും മതിയായ വേതനം
  • വര്‍ഗസമരമല്ല, വര്‍ഗ സഹകരണം, വ്യവസായ കുടുംബം ആണ് വേണ്ടത്.
  • രാഷ്ട്രഹിതം, വ്യസായഹിതം, തൊഴിലാളിഹിതം പരമപ്രധാനം. രാഷ്ട്രീയഹിതമല്ല.
  • ഇടതും വലതുമല്ല, നേര്‍വഴിയാണ് വേണ്ടത്.
  • ആധുനീകരണമെന്നാല്‍ പാശ്ചാത്യവല്‍ക്കരണമല്ല.
  • ബഹുരാഷ്ട്ര കുത്തക ഉല്പന്നങ്ങള്‍ തിരിച്ചറിയുക, ബഹിഷ്കരിക്കുക
  • ഇദം നഃ മമ, രാഷ്ട്രായ സ്വാഹ
  • വസുധൈവ കുടുംബകം